Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Felicitation Ceremony

Thrissur

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ​രം സം​ഘ​ടി​പ്പി​ച്ചു

കൂ​റ്റ​നാ​ട്: തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ കു​ട്ടി​ക​ളെ​യും അ​ഭി​ഷേ​ക് ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യു​ടെ ബി​രി​യാ​ണി ച​ല​ഞ്ചി​ലേ​ക്ക് 10,000 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി പാ​ച​കം ചെ​യ്തു​ത​ന്ന​വ​രെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ന അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​പി​ലേ​ഷ്, നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​വി. നി​ഷ, ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല വീ​രാ​ൻ​കു​ട്ടി, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി പ്ര​ജീ​ഷ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ദി​വ്യ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എം. ​ര​ജി​ഷ, യു.​ടി. താ​ഹി​ർ, മാ​ളി​യേ​ക്ക​ൽ ബാ​വ, എ​ഇ​ഒ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ച​ന്ദ്ര​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Latest News

Corehub Up